ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കണക്കുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,633 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തുന്നു. ആകെ രോഗികളുടെ എണ്ണം 61, 233 ആയി.
ഡല്‍ഹിയില്‍ മരിച്ച നാലു പേരുള്‍പ്പെടെ 11 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,31,152 ആയി. മഹാരാഷ്ട്രയില്‍ ഈ വര്‍ഷം കോവിഡ് ബാധിച്ച് മരിച്ചവരില്‍ 71 ശതമാനവും 60 വയസ്സിനു മുകളിലുള്ളവരാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
രാജ്യത്ത് ഇതുവരെ 220. 66 കോടി പ്രതിരോധ വാക്‌സിനുകള്‍ വിതരണം ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.