കേരള പ്രവാസിസംഘം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

കേരള പ്രവാസിസംഘം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

കോഴിക്കോട്: കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഇന്‍ഡോര്‍ സ്റ്റേഡിയം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി കെ.എം.സി.ടി ചെയര്‍മാന്‍ ഡോ. കെ മൊയ്തു ഉദ്ഘാടനം ചെയ്തു. എല്ലാ അര്‍ത്ഥത്തിലും സാമുദായിക സൗഹര്‍ദം കൂടുതല്‍ ഊട്ടിയുറപ്പിക്കേണ്ട സാഹചര്യത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും എല്ലാ ആഘോഷങ്ങളും അതിനുള്ള വഴിയൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി സി.വി ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. പ്രവാസി സംഘം സംസ്ഥാന ട്രഷറര്‍ ബാദുഷ കടലുണ്ടി, പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ. സജീവ് കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം സലിം മണാട്ട്, മഞ്ഞക്കുളം നാരായണന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, അഗ്രോ ഇന്‍ഡസ്ട്രിസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ വി. കുഞ്ഞാലി, കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് റാഫി പി.ദേവസ്യ, മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെവലിയാര്‍ സി. ഇ ചാക്കുണ്ണി, ന്യൂനപക്ഷ മോര്‍ച്ചസെല്‍ ജില്ലാ ചെയര്‍മാന്‍ ഷെയ്ഖ് സായിദ്, വി.എം മോഹനന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ആസാദ് പള്ളത്ത്, സൈനബ സലിം, സുനില്‍കുമാര്‍, മുജീബ് കുറ്റിച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി. പി.കെ കബീര്‍ സലാല സ്വാഗതവും ടി.പി ഷിജിത്ത് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *