കുവൈറ്റ്: കുവൈറ്റ് ഗള്‍ഫ് ഇന്ത്യന്‍ സോഷ്യല്‍ സര്‍വീസ് ജി.ഐ.എസ്.എസ് (ഗള്‍ഫ് ഇന്ത്യന്‍ സോഷ്യല്‍ സര്‍വീസ്) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ കല ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കുവൈറ്റിലെ വിവിധ സംഘടന ഭാരവാഹികള്‍ പങ്കെടുത്തു. ഗള്‍ഫ് ഇന്ത്യന്‍ സോഷ്യല്‍ സര്‍വീസ് പ്രസിഡന്റ് അശോകന്‍ തിരുവനന്തപുരത്തിന്റെ അധ്യക്ഷതയില്‍ ചെയര്‍മാന്‍ ഹമീദ് പാലേരി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞു. മുഖ്യ അതിഥികളായ സുനില്‍ നായര്‍, പ്രകാശ് ചിറ്റേടത്ത്, ട്രഷര്‍ ഷറഫുദ്ദീന്‍, വര്‍ക്കിങ് വൈസ്പ്രസിഡന്റ് ആനിമോള്‍, ജോയിന്റ് സെക്രട്ടറിമാരായ ഷെറിന്‍, സുജ, ഓര്‍ഗനൈസര്‍ (പ്രസി ) സുകുമാരന്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ സാബിത്ത് , ശശികല എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മുഹമ്മദ് ഫൈസാദ് ഇസ്ലാംമത പ്രഭാഷണം നടത്തി.