കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കാന്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്

കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കാന്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്

മൃഗസംരക്ഷണമേഖലയിലെ എല്ലാ കര്‍ഷകരുടെയും പ്രയോജനത്തിനായി ഭാരത സര്‍ക്കാര്‍ ആരംഭിച്ച ‘മൃഗസംരക്ഷണ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്’ രാജ്യത്തെ മൃഗസംരക്ഷണ രംഗത്തെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കാന്‍ സഹായിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

കിസാന്‍ ക്രഡിറ്റ് കാര്‍ഡിന്റെ സവിശേഷതകള്‍

കന്നുകാലി ഉടമകള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ വായ്പാ തുകയ്ക്ക് അര്‍ഹതയുണ്ട്. എന്നാല്‍ 1.6 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഈടോ/ ഗ്യാരണ്ടിയോ ആവശ്യമില്ല. ധനകാര്യ സ്ഥാപനങ്ങള്‍/ ബാങ്കുകള്‍ ഏഴ് ശതമാനം പലിശ നിരക്കില്‍ കാര്‍ഷികവായ്പ നല്‍കുമ്പോള്‍, മൃഗസംരക്ഷണ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി പ്രകാരം കന്നുകാലി ഉടമകള്‍ക്ക് 4 % എന്ന കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കും. കന്നുകാലി ഉടമകള്‍ വായ്പാ തുകയും പലിശയും അഞ്ച് വര്‍ഷത്തിനകം തിരിച്ചടയ്ക്കണം.

മൃഗസംരക്ഷണ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം

ഒരു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതിന്, നിങ്ങള്‍ ആദ്യം ഒരു ബാങ്ക് സന്ദര്‍ശിച്ച് നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറം പൂരിപ്പിക്കേണ്ടതുണ്ട്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം ആവശ്യപ്പെടുന്ന ഭൂമി രേഖകള്‍, ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫുകള്‍, ആധാര്‍ കാര്‍ഡ്, പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) കാര്‍ഡ്, വോട്ടര്‍ ഐഡി.

മൃഗങ്ങളുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ പകര്‍പ്പ് കൂടി സമര്‍പ്പിക്കണം. പതിനഞ്ച് ദിവസത്തിനകം കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ലഭിക്കും.

ആര്‍ക്കൊക്കെ ലഭിക്കും

  • കോഴിക്കര്‍ഷകര്‍, ചെറിയ ഇനം നാല്‍ക്കാലികളെ വളര്‍ത്തുന്നവര്‍

കര്‍ഷകര്‍, കോഴി കര്‍ഷകര്‍ , വ്യക്തിഗത അല്ലെങ്കില്‍ സംയുക്ത വായ്പക്കാര്‍, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍, സ്വയം സഹായ സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വളര്‍ത്തുന്ന ആട്, ചെമ്മരിയാട്, കോഴി, പന്നി, മുയല്‍, എന്നിവ സ്വന്തം ഷെഡുകളിലോ, പാട്ടത്തിനോ, വാടകയ്‌ക്കോ എടുത്ത് നടത്തിക്കുന്നവര്‍ക്കെല്ലാം ഈ കാറ്റഗറിയിലെ വായ്പയ്ക്ക് അര്‍ഹതയുണ്ട്.

  • ക്ഷീര മേഖല
    കര്‍ഷകര്‍, ക്ഷീരകര്‍ഷകര്‍, വ്യക്തിഗത അല്ലെങ്കില്‍ സംയുക്ത വായ്പക്കാര്‍, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിവരുടെ സ്വന്തം ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്ത ഷെഡുകളിലോ വാടകയ്ക്കോ എടുത്ത് നടത്തിക്കുന്ന ക്ഷീരകര്‍ഷകര്‍ക്കെല്ലാം കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വായ്പയ്ക്ക് അര്‍ഹതയുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *