കോഴിക്കോട്: എരഞ്ഞിപ്പാലം മലബാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍സില്‍ മലബാര്‍ പ്രോക്ടോളജി സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. അത്യാധുനിക ടെക്‌നോളജികള്‍ ഉള്‍പ്പെടുത്തി അഡ്മിഷന്‍ ആവശ്യമില്ലാതെ പൈല്‍സ്, ഫിഷര്‍, ഫിസ്റ്റുല, തുടങ്ങിയ പ്രോക്ടോളജിക്കല്‍ പ്രശ്‌നങ്ങള്‍ക്ക് ഒരു ദിവസ ചികിത്സ കൊണ്ട് പരിപൂര്‍ണ പരിഹാരമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന് സി.ഇ.ഒ ഡോ. കോളിന്‍ ജോസഫ് അറിയിച്ചു.
ഫിസ്റ്റുലയ്ക്ക് വാഫ്റ്റ് (വി.എ.എ.എഫ്.ടി) പോലെയുള്ള അത്യാധുനിക ടെക്‌നോളജി വടക്കന്‍ കേരളത്തില്‍ ആദ്യമായി രോഗികള്‍ക്ക് നല്‍കാന്‍ കഴിയുന്നതില്‍ ഏറെ അഭിമാനം ഉണ്ടെന്ന് ഡോ. ഡെന്നി ജേക്കബ് പറഞ്ഞു. കൂടാതെ കോംപ്ലിക്കേറ്റഡ് ഫിസ്റ്റുല, പൈലോനിഡല്‍ സൈനസ് എന്നിവയ്ക്ക് കീഹോള്‍ ടെക്‌നോളജിയും ഇവിടെ ലഭ്യമാണ്. ഒരുപാട് അശാസ്ത്രീയ ചികിത്സകളിലൂടെ സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ വഞ്ചിതരാകുന്ന ഒരു രോഗാവസ്ഥയാണ് പൈല്‍സ്, ഫിഷര്‍, ഫിസ്റ്റുല തുടങ്ങിയവ.
നിര്‍ധനരായ രോഗികള്‍ക്ക് പ്രത്യേക പാക്കേജിലുള്ള ചികിത്സ ലഭ്യമാക്കുമെന്ന് ഹോസ്പിറ്റല്‍സ് എം.ഡി ഡോ. മിലി മണി അറിയിച്ചു. പൈല്‍സ് രഹിത കേരളമെന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ കേരളം മുഴുവന്‍ കാംപയിന്‍ സംഘടിപ്പിക്കുമെന്നും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9544063336 നമ്പറില്‍ ബന്ധപ്പെടുക.