ന്യൂഡല്‍ഹി: താന്‍ എപ്പോഴും എന്‍.സി. പി ക്കൊപ്പമെന്ന് അജിത് പവാര്‍. ഇപ്പോഴത്തെ അഭ്യൂഹങ്ങളൊന്നും തന്നെ ശരിയല്ല. താന്‍ എപ്പോഴും എന്‍. സി. പിക്കൊപ്പം തന്നെയാണ്. പാര്‍ട്ടി പറയുന്നത് മാത്രമേ താന്‍ ചെയ്യൂ. അതല്ലാതെ ഏതെങ്കിലും തരത്തില്‍ തന്നെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അജിത് പവാര്‍ പറയുന്നു. അഭ്യൂഹങ്ങളൊക്കെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് ഇദ്ദേഹം. അതേ സമയം മറ്റ് സ്ഥലങ്ങളിലെ പരിപാടികളൊക്കെ റദ്ദാക്കി അജിത് പവാര്‍ മുംബൈയില്‍ തുടരുകയാണ്.
ട്വിറ്ററില്‍ പാര്‍ട്ടി പേരും ചിഹ്നവുമുള്ള കവര്‍ ഫോട്ടോ അജിത് പവാര്‍ നീക്കം ചെയ്തിരുന്നു . വിമത നീക്കം നടത്തിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ക്കിടെയാണ് അജിത് പവാറിന്റെ ഈ നടപടി. നേരത്തെ ഉയര്‍ന്ന അഭ്യൂഹങ്ങളെ സാധൂകരിക്കുന്ന നീക്കങ്ങളായി ഇതിനെ വിലയിരുത്തുന്നുണ്ട്. എന്‍. സി. പി എന്ന പേരും ചിഹ്നവുമൊക്കെ അടങ്ങുന്ന ചിത്രമാണ് ഇപ്പോള്‍ കവര്‍ ഫോട്ടോയില്‍ നിന്ന് അജിത് പവാര്‍ നീക്കം ചെയ്തിരിക്കുന്നത്. ചില എന്‍. സി. പി നേതാക്കളുമായി അജിത് പവാര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പൂനെയില്‍ നടത്തേണ്ടിയിരുന്ന ചില പൊതുപരിപാടികള്‍ റദ്ദാക്കി അജിത് പവാര്‍ മുംബൈയില്‍ തുടരുന്നുണ്ട്.