ഇഫ്താര്‍ സംഗമം മാനവ സൗഹൃദ സംഗമമായി

ഇഫ്താര്‍ സംഗമം മാനവ സൗഹൃദ സംഗമമായി

ന്യൂമാഹി: പെരിങ്ങാടി വയലക്കണ്ടി ‘ഖുത്തുബി പള്ളി’ അങ്കണത്തില്‍ നടന്ന സമൂഹ നോമ്പുതുറ ഒരു ഗ്രാമത്തിന്റെ മാനവ സൗഹൃദ സംഗമവേദിയായി. തലശ്ശേരി-മാഹി ഖാസി ടി.എസ് ഇബ്രാഹിം കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. ടി.എച്ച്.ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഷാജി കൊള്ളുമ്മല്‍, ഒ.വി.സുഭാഷ് (മാങ്ങോട്ടും കാവ് ക്ഷേത്രം), പി.കെ സതീഷ് കുമാര്‍ (കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം), മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു, റസാഖ് മാസ്റ്റര്‍, എന്‍.വി.അജയകുമാര്‍ സംസാരിച്ചു. പഞ്ചായത്തംഗം ടി.എച്ച്.അസ്ലം സ്വാഗതവും ജാബിര്‍ അസ്ഹരി നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *