കൊച്ചി: ബി.ജെ.പി നേതാക്കളുടെ ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായുള്ള സന്ദര്‍ശനത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്താണ് ബി.ജെ.പിയുടെ നിലപാടെന്ന് ക്രൈസ്തവര്‍ക്കറിയാമെന്നും മതമേലധ്യക്ഷന്മാര്‍ക്ക് ബി.ജെ.പി അനുകൂല നിലപാട് എടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും സംസ്ഥാനത്തെ ക്രൈസ്തവര്‍ക്ക് കാപട്യ നിലപാട് തിരിച്ചറിയാമെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സഭ ബി.ജെ.പി അനുകൂല നിലപാട് എവിടെയും സ്വീകരിച്ചിട്ടില്ല. വിചാരധാര പഴയ നിലപാടാണെന്ന് ആര്‍.എസ്.എസ് ഇതുവരെ പറഞ്ഞിട്ടില്ല. രാജ്യത്ത് ക്രൈസ്തവര്‍ക്ക് എതിരെ ആക്രമണങ്ങളും ക്രൈസ്തവ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്യുന്നു. 598 ക്രൈസ്തവ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം ആക്രമിക്കപ്പെട്ടു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കണക്കാണിതെന്നും സതീശന്‍ പറഞ്ഞു.