കൊച്ചി: അരിക്കൊമ്പന്‍ വിഷയം അനിശ്ചിതമായി നീട്ടികൊണ്ടുപോകാനാകില്ലെന്നും വിദഗ്ധ സമിതി കണ്ടെത്തിയ സ്ഥലമാണ് പറമ്പിക്കുളമെന്നും വനം മന്ത്രി എ.കെ ശശീന്ദ്രന്‍. നീതിന്യായ കോടതിയെ അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സംസ്ഥാന വനം മന്ത്രി എ.കെ ശശീന്ദ്രന്‍. ഹൈക്കോടതി വിധി ലംഘിക്കില്ലെന്നും അരിക്കൊമ്പനെ മാറ്റാന്‍ പുതിയ സ്ഥലം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നാളെ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അരിക്കൊമ്പന്‍ ആനയെ മയക്കുവെടിവെച്ച് പിടികൂടൂണമെന്ന മറ്റൊരു ഹര്‍ജി ഇന്ന് സുപ്രീം കോടതിയിയുടെ പരിഗണനയിലേക്ക് വരും. അരിക്കൊമ്പനെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിയമിച്ച വിദഗ്ധ സമിതിയില്‍ വിദഗ്ധരില്ലെന്ന വാദമാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നത്. അഭിഭാഷകന്‍ വി.കെ ബിജുവാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ഹര്‍ജി പരാമര്‍ശിക്കുന്നത്.