ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രവും ബാലാവകാശ കമ്മീഷനും സുപ്രീം കോടതിയില്‍. സ്വവര്‍ഗ വിവാഹം എന്നത് നഗരകേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്റെ കാഴ്ച്ചപ്പാട് എന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. സ്വവര്‍ഗ വിവാഹത്തെ നിയമ വിധേയമാക്കുന്നതിനെ എതിര്‍ത്ത് ദേശീയ ബാലാവകാശ കമ്മീഷനും സുപ്രീം കോടതിയെ സമീപിച്ചു. സ്വവര്‍ഗ്ഗ പങ്കാളികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അനുവാദം നല്‍കാനാവില്ലെന്നും കമ്മീഷന്‍ അറിയിച്ചു. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെതിരെ നേരത്തെ ന്യൂനപക്ഷ സംഘടനകളും രംഗത്തെത്തിയിരുന്നു.
സ്വവര്‍ഗ വിവാഹം എന്നത് നഗരകേന്ദ്രീകൃത വരേണ്യ വര്‍ഗം സാമൂഹിക സ്വീകാര്യതയ്ക്ക് വേണ്ടി മാത്രം പറയുന്നതാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഹര്‍ജികള്‍ നിലനില്‍ക്കുമോ എന്ന് കോടതി ആദ്യം പരിശോധിക്കണം. ഇതില്‍ തീരുമാനം എടുക്കേണ്ടത് നിയമനിര്‍മാണ സഭകളാണ്. രാജ്യത്തെ മതവിഭാഗങ്ങളെ അടക്കം കണക്കിലെടുത്തേ ഈ വിഷയത്തില്‍ സര്‍ക്കാരിന് മുന്നോട്ട് പോകാനാകൂവെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു.