മാഹി: ചിറ്റഗോങ്ങ് കലാപത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് കലാപത്തിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്ന സൂര്യ സെന്നിന്റെ സ്മരണക്കായ് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്ര വിഭാഗം മുന്‍ മേധാവി പ്രൊഫസര്‍ എം.സി വസിഷ്ഠും അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളും ചേര്‍ന്ന് പ്രത്യേക പോസ്റ്ററുകള്‍ നിര്‍മിച്ചു. 93 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1930 ഏപ്രില്‍ 18നാണ് ഇന്നത്തെ ബംഗ്ലാദേശിലെ ചിറ്റഗോങ്ങില്‍ മാസ്റ്റര്‍ ദാ എന്ന് വിളിക്കപ്പെട്ടിരുന്ന സുര്യ സെന്നും അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളും ചേര്‍ന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ കലാപം നടത്തിയത്.