സംസ്ഥാന സര്‍ക്കാര്‍ വാശി ഉപേക്ഷിക്കണം; വന്ദേ ഭാരത് വന്നതിനാല്‍ സില്‍വര്‍ലൈന്‍ വരില്ല – കെ. മുരളീധരന്‍

സംസ്ഥാന സര്‍ക്കാര്‍ വാശി ഉപേക്ഷിക്കണം; വന്ദേ ഭാരത് വന്നതിനാല്‍ സില്‍വര്‍ലൈന്‍ വരില്ല – കെ. മുരളീധരന്‍

അപ്പം വില്‍ക്കുന്നതിനായി ഒരു റെയില്‍വേ ലൈനിന്റെ ആവശ്യം സംസ്ഥാനത്തില്ല

കോഴിക്കോട്: വന്ദേ ഭാരത് വന്നതിനാല്‍ ഇനി സില്‍വര്‍ ലൈന്‍ വരില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. വാശി ഉപേക്ഷിച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. രണ്ട് മണിക്കൂറിന് വേണ്ടി ഒരു ലക്ഷം കോടി ചിലവാക്കാനുളള സാമ്പത്തിക സ്ഥിതി കേരള സര്‍ക്കാരിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും കെ മുരളീധരന്‍ വിമര്‍ശിച്ചു. ‘ഷൊര്‍ണൂറുണ്ടാക്കുന്ന അപ്പം അവിടെ വില്‍ക്കണം. അതിന് വേണ്ടി കൊച്ചിക്ക് പോകേണ്ടതില്ല. അപ്പം വില്‍ക്കുന്നതിനായി ഒരു റെയില്‍വേ ലൈനിന്റെ ആവശ്യം സംസ്ഥാനത്തില്ല’, മുരളീധരന്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *