മൂന്ന് യുവകവികളുടെ കവിതാ സമാഹാരങ്ങള്‍ പ്രകാശനം ചെയ്തു

മൂന്ന് യുവകവികളുടെ കവിതാ സമാഹാരങ്ങള്‍ പ്രകാശനം ചെയ്തു

മാഹി: യുവകവികളും ആത്മസുഹൃത്തുക്കളുമായ മൂന്ന് യുവകവികളുടെ കവിതാ സമാഹാരങ്ങള്‍ പ്രകാശനം ചെയ്തു. മേഘനാദന്‍ അഴിയൂര്‍ (അന്നവിചാരം) സുജിത്ത് ബി.അഴിയൂര്‍ (ജീവിക്കണമെങ്കില്‍ ) സി.കെ.പത്മനാഭന്‍ (തികയാത്തവര്‍, എന്നീ കവിതകളാണ് മലയാള കലാഗ്രാമത്തില്‍ പ്രകാശനം ചെയ്തത്. ടി.പി ബിനീഷിന്റെ അധ്യക്ഷതയില്‍ കവി ശിവദാസ് പുറമേരിയാണ് പ്രകാശനകര്‍മം നിര്‍വഹിച്ചത്. സുരേന്ദ്രന്‍ കവുത്വാട്ട്, പി.എം ദീപ, കെ.ടി ദിനേശ് എന്നിവര്‍ ഏറ്റുവാങ്ങി. വി.പി പ്രഭാകരന്‍ പുസ്തക പരിചയം നടത്തി. പി ശ്രീധരന്‍, ബാബുരാജ് ചാക്യേരി, കെ.പി പ്രീജിത്ത് കുമാര്‍, സോമന്‍ പന്തക്കല്‍, ചാലക്കര പുരുഷു, എം.കെ.വസന്തന്‍, എം.സുകുമാരന്‍ കല്ലറോത്ത്, അനില്‍കുമാര്‍ മാഹി, പ്രീത മാഹി സംസാരിച്ചു. കെ.എ റഹിം സ്വാഗതവും സുജേഷ് കല്ലറോത്ത് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *