മലപ്പുറം: ഡി.എ.പി.എല്‍ മലപ്പുറം ജില്ലാ കമ്മിറ്റി ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ ശ്രദ്ധേയമായി. ഭിന്നശേഷിക്കാരായ കിടപ്പു രോഗികളും 90 ശതമാനം വൈകല്യം ബാധിച്ചവരും അവരെ സഹായിക്കുന്ന വളണ്ടിയര്‍മാരും കുടുംബങ്ങളും പങ്കെടുത്തു. സൗഹൃദ സംഗമത്തില്‍ വച്ച് മികവ് പുലര്‍ത്തിയ ഭിന്നശേഷിക്കാരെ ഉപഹാരം നല്‍കി ആദരിച്ചു. നോമ്പുതുറ സംഘടിപ്പിച്ച ഡി.എ.പി.എല്ലിനും
നേതൃപരമായ പങ്ക് നിര്‍വഹിച്ച ഡി.എ.പി.എല്‍ സംസ്ഥാന പ്രസിഡന്റ് ബഷീര്‍ മമ്പുറം, സംസ്ഥാന വൈസ് പ്രസിഡന്റ് മുസമ്മില്‍ ഹുദവി, മലപ്പുറം ജില്ലാ പ്രസിഡന്റ് മനാഫ് മേടപ്പില്‍, ബഷീര്‍ കൈനാടന്‍, അലി മൂന്നിയൂര്‍, നസീര്‍ മേലേതില്‍, ഫവാസ് കെ.വി, മുഹ്‌സിന്‍, അജ്‌നാസ്, ഷഫീഖ് ചെറുമുക്ക് എന്നിവര്‍ക്ക് സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നത്തടം നന്ദി പറഞ്ഞു.