ന്യൂഡല്‍ഹി: ബട്ടിന്‍ഡ സൈനിക ക്യാമ്പില്‍ നാലു ജവാന്മാരുടെ മരണത്തിനിടയാക്കിയ വെടിവെപ്പില്‍ ഒരു സൈനികന് പിടിയിലായതായി റിപ്പോര്‍ട്ട്. മോഹന്‍ ദേശായി എന്ന സൈനികനാണ് പിടിയിലായത്. ജവാന്മാര് തമ്മിലുള്ള തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്നാണ് സൂചന.
ബട്ടിന്‍ഡയില്‍ രണ്ടുപേരാണ് വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. വെടിവയ്പ്പില്‍ ജവാന്മാരായ സാഗര്‍, കമലേഷ്, സന്തോഷ്, യോഗേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.പുലര്‍ച്ച നാലരക്കാണ് ബട്ടിന്‍ഡ സൈനിക കേന്ദ്രത്തിലെ ആര്‍ട്ടിലറി യൂണിറ്റില്‍ വെടിവയ്പ്പുണ്ടായത്. ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു ഇവര്‍. വെടിയുതിര്‍ത്ത തോക്ക് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഫോറന്‍സിക് പരിശോധന നടത്തുകയാണ്.