ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തില്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ഉടമസ്ഥതയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ബോട്ട് ടെര്‍മിനല്‍ സാമൂഹ്യ വിരുദ്ധരുടെയും ലഹരി മാഫിയ സംഘങ്ങളുടെയും താവളമാകുന്നതിനെതിരെ പഞ്ചായത്ത് ഭരണ സമിതിയുടെ ഇടപെടല്‍. ബോട്ട് ടെര്‍മിനല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നതുവരെ ഇവിടെ ആരും തന്നെ അനധികൃതമായി പ്രവേശിക്കരുതെന്ന് വിലക്കിക്കൊണ്ട് ന്യൂ മാഹി പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എംകെ സെയ്ത്തു, സ്ഥലം വാര്‍ഡ് മെമ്പര്‍ അസ്ലം ടി എച്, മറ്റു മെമ്പര്‍മാരായ മഹേഷ്,തമീം, ഷര്‍മിരാജ് എന്നിവര്‍ ചേര്‍ന്ന് ബോട്ട് ടെര്‍മിനലിലെ കവാടം താഴിട്ട് പൂട്ടി. തുടര്‍ന്നും അനധികൃതമായി ബോട്ട് ടെര്‍മിനലിലേയ്ക്ക് പ്രവേശിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും എന്ന് ന്യൂ മാഹി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.