കോഴിക്കോട്: ജനത റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഈസ്റ്റര്‍-വിഷു-റംസാന്‍ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മേയര്‍ ബീന ഫിലിപ് നിര്‍വഹിച്ചു. നിര്‍ധനരായവരുടെ വീട്ടില്‍ എത്തിക്കുവാന്‍ വേണ്ടി ഭക്ഷ്യ കിറ്റുകള്‍ റിലീഫ് കമ്മിറ്റി പ്രസിഡന്റ് ആര്‍.ജയന്ത്കുമാര്‍ മേയറില്‍ നിന്നും ഏറ്റുവാങ്ങി. 300 ഓളം കുടുംബാംഗങ്ങള്‍ക്കാണ് ഭക്ഷ്യകിറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നത്. കഴിഞ്ഞ 38 വര്‍ഷക്കാലമായി കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് റിലീഫ് കമ്മിറ്റി പ്രവര്‍ത്തനം നടത്തി വരുന്നുണ്ട്. കെ.കെ അബ്ദുല്ല, കെ.ലോഹ്യ, പി.ടി ആസാദ്, കെ.പി അബൂബക്കര്‍, അഡ്വ.എ.കെ. ജയകുമാര്‍, ടി.എന്‍.കെ ശശീന്ദ്രന്‍, പി.കെ കബീര്‍, കെ. ബീരാന്‍കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.