എലത്തൂര്‍ ട്രെയിന്‍ ആക്രമണം ആസൂത്രിതം; കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യു.എ.പി.എ ചുമത്തിയതെന്ന് എ.ഡി.ജി.പി

എലത്തൂര്‍ ട്രെയിന്‍ ആക്രമണം ആസൂത്രിതം; കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യു.എ.പി.എ ചുമത്തിയതെന്ന് എ.ഡി.ജി.പി

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ ആക്രമണം നടന്നത് കൃത്യമായ ആസൂത്രണത്തോടെയെന്ന് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍. പ്രതിക്കെതിരേ യു.എ.പി.എ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പ്രതി കൃത്യത്തിനായി പുറപ്പെട്ട് രത്നഗിരിയില്‍ നിന്ന് പിടികൂടുന്നത് വരെയുള്ള കൃത്യമായ വിവരങ്ങളും എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും എ.ഡി.ജി.പി അറിയിച്ചു. ആക്രമണത്തിനായി കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി വന്നതെന്നും എഡിജിപി വ്യക്തമാക്കി.
റെയില്‍വേ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. പിന്നീട് പ്രത്യേക അന്വേഷണ സംഘം വിപുലമായ രീതിയിലാണ് അന്വേഷണം നടത്തിയത്. കേന്ദ്ര അന്വേഷണ ഏജന്‍സികളുമായും മറ്റ് സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ വിശദമായി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരേ യു.എ.പി.എ ചുമത്തിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *