ആര്‍.ജെ.ഡി-ഭാരതീയ നാഷണല്‍ ജനതാദള്‍ ലയനം 28ന്

ആര്‍.ജെ.ഡി-ഭാരതീയ നാഷണല്‍ ജനതാദള്‍ ലയനം 28ന്

ജോണ്‍ ജോണ്‍ സംസ്ഥാന പ്രസിഡന്റ്, അനുചാക്കോ ദേശീയ ജന.സെക്രട്ടറി

കൊച്ചി: ആര്‍.ജെ.ഡി -ഭാരതീയ നാഷണല്‍ ജനതാദള്‍ ലയനം 28ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. ജോണ്‍ ജോണ്‍ സംസ്ഥാന പ്രസിഡന്റായും അനു ചാക്കോ ദേശീയ ജന.സെക്രട്ടറിയായും നിയമിക്കപ്പെട്ടു. ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷ കക്ഷികളുടെ ഐക്യം രൂപപ്പെടുമ്പോള്‍ കേരള രാഷ്ട്രീയത്തിലും രാഷ്ട്രീയമായ വലിയൊരു മുന്നേറ്റത്തിനാണ് കഴിഞ്ഞദിവസം കളമൊരുങ്ങിയത്. ആര്‍.ജെ.ഡിയുടെ ദേശീയ നേതാക്കളും സംസ്ഥാന നേതാക്കന്മാരും ജോണ്‍ ജോണ്‍ നേതൃത്വം നല്‍കുന്ന ഭാരതീയ നാഷണല്‍ ജനതാദള്‍ നേതാക്കളും പങ്കെടുത്ത ദില്ലിയിലെ സംയുക്ത യോഗത്തിലാണ് ലയന പ്രഖ്യാപനം നടത്തിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *