തിരുവനന്തപുരം: മലയാളികള്‍ക്ക് വിഷു ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സമ്പന്നമായ കാര്‍ഷിക സംസ്കാരത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് വിഷുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇല്ലാതായികൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്കാരത്തെ തിരിച്ചു പിടിക്കേണ്ടതുണ്ടെന്നും ഈ വര്‍ഷത്തെ വിഷുവിന്റെ സന്ദേശം അതിനുള്ള ശക്തി പകരട്ടേയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
ഐശ്വര്യ പൂര്‍ണമായ നല്ലൊരു നാളെയെ വരവേല്ക്കുന്നതിനുള്ള വിഷു ആഘോഷങ്ങളില്‍ മലയാളികള്‍ ഒത്തൊരുമയോടെ പങ്കെടുക്കുകയാണ്. ഒത്തൊരുമയുടെ സന്ദേശം വിളിച്ചോതുന്നതാണ് ഏതൊരു ആഘോഷവും. വര്‍ഗീയതയും വിഭാഗീതയും പറഞ്ഞ് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രതിരോധ ശക്തികളെ കരുതിയിരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതമായ മനുഷ്യ സ്നേഹത്തിലൂന്നിയ ഐക്യം കൊണ്ട് ഈ ശക്തികള്‍ക്ക് മറുപടി നല്കാന് സാധിക്കണം. സമത്വവും സാഹോദര്യവും പുലരുന്ന നല്ല കാലത്തെ വരവേല്‍ക്കാന്‍ ഒരുമിച്ച് നില്‍ക്കാമെന്നും മുഖ്യമന്ത്രി വിഷു ആശംസ സന്ദേശത്തില്‍ പറഞ്ഞു.