പഞ്ചാബിനെതിരേ ആറ് വിക്കറ്റ് വിജയം
മൊഹാലി: കൊല്‍ക്കത്തയോടേറ്റ അപ്രതീക്ഷിത തോല്‍വിക്ക് ശേഷം വീണ്ടും വിജയ ട്രാക്കിലേക്ക് മടങ്ങിയെത്തി ഗുജറാത്ത് ടൈറ്റന്‍സ്. കഴിഞ്ഞ മത്സരത്തില്‍ ഇല്ലാതിരുന്ന ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവില്‍ പഞ്ചാബ് കിങ്‌സിനെ ആറ് വിക്കറ്റിനാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്. ഗുജറാത്തിന് വേണ്ടി ശുഭ്മാന്‍ ഗില്‍ 67(49) റണ്‍സുമായി മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ ഗുജറാത്ത് ബൗളര്‍മാര്‍ തീര്‍ത്തും നിരായുധരാക്കി മാറ്റി. പ്രഭ്‌സീമ്രാന്‍ റണ്‍സൊന്നും എടുക്കാതെയും മികച്ച ഫോമിലുള്ള ശിഖര്‍ ധവാന്‍ എട്ട് റണ്‍സുമായി നേരത്തെ തന്നെ കൂടാരം കയറി. അവസാന ഓവറുകളില്‍ മിന്നിയ ഷാരൂഖ് ഖാനാണ് (ഒമ്പത് പന്തില്‍ 22) പഞ്ചാബ് സ്‌കോര്‍ 150 കടത്തിയത്. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് പഞ്ചാബ് നേടിയത്. 24 പന്തില്‍ 36 റണ്‍സെടുത്ത മാത്യൂ ഷോര്‍ട്ടാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.
ഗുജറാത്തിന് വേണ്ടി മോഹിത് ശര്‍മ നാലോവറില്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും റാഷിദ്ഖാന്‍, മുഹമ്മദ് ഷമി, ജോഷ്വാ ലിറ്റില്‍, അല്‍സാരി ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. 154 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ വിൃദ്ധിമാന്‍ സാഹയും ശുഭ്മാന്‍ ഗില്ലും നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 48 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 19 പന്തില്‍ 30 റണ്‍സുമായി വൃദ്ധിമാന്‍ സാഹ മടങ്ങിയെങ്കിലും. ഗില്ലിന് സായ്‌സുദര്‍ശ(19)നും ഡേവിഡ് മില്ല(17*)റും മികച്ച പിന്തുണയാണ്. നല്‍കിയത്. ഗില്‍ അവസാന ഓവറിലെ രണ്ടാം പന്തില്‍ മടങ്ങിയെങ്കലും രാഹുല്‍ തെവാട്ടിയയുടെ ബൗണ്ടറിയിലൂടെ ഗുജറാത്ത് 19.5 ഓവറില്‍ വിജയം കൈവരിക്കുകയായിരുന്നു. മോഹിത് ശര്‍മായാണ് കളിയിലെ താരം.