വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിലെത്തി;  അറിയിപ്പ് ലഭിച്ചില്ലെന്ന് മന്ത്രി

വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിലെത്തി;  അറിയിപ്പ് ലഭിച്ചില്ലെന്ന് മന്ത്രി

പാലക്കാട്: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തി. ട്രെയിനിനെ വരവേറ്റ് നിരവധി പേര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ജീവനക്കാരെ ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള ആളുകള്‍ സ്വീകരിച്ചത്. ഇന്ത്യയുടെ സ്വന്തം സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേഭാരത്. പരമാവധി 180 കിലോ മീറ്ററാണ് ട്രെയിനിന്റെ വേഗത.

അതേസമയം, കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചത് സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പ്രതികരിച്ചു. ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിനു ശേഷം പ്രതികരിക്കാമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. വന്ദേഭാരത് അനുവദിച്ചത് അറിയേണ്ടിയിരുന്നത് ഇങ്ങനെയല്ലെന്ന് എന്‍ കെ പ്രേമചന്ദ്രനും വിമര്‍ശിച്ചു. അതേസമയം, കേരളത്തിനുള്ള വിഷുക്കൈനീട്ടമാണ് വന്ദേഭാരത് എന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

അതേസമയം, ട്രെയിന്‍ വൈകീട്ട് തിരുവനന്തപുരത്തെത്തും. 25 ന് പ്രധാനമന്ത്രി വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ചെയ്യും. ദക്ഷിണ റെയില്‍വേ മാനേജര്‍ ആര്‍.എന്‍.സിംഗ് തിരുവനന്തപുരത്തെത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പ്രത്യേക ട്രെയിനില്‍ തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ ട്രാക്ക് പരിശോധനയും നടത്തി. സമയക്രവും സ്റ്റോപ്പുകളും റെയില്‍വേ മന്ത്രാലയം നോട്ടിഫിക്കഷന്‍ പുറത്തിറക്കിയതിന്ശേഷം മാത്രമാകും അന്തിമ വ്യക്തതയിലേക്കെത്തൂ. വന്ദേ ഭാരതിന് ആറ് സ്റ്റോപ്പുകള്‍ ആയിരിക്കുമെന്നാണ് സൂചന. തിരുവനന്തപുരത്ത് ഇന്ന് രാത്രിയോടെ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന വന്ദേഭാരത്, കൊച്ചുവേളിയിലെ പ്രത്യേക യാര്‍ഡിലാകും നിര്‍ത്തിയിടുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *