ലയണ്‍സ് മാധ്യമ അവാര്‍ഡ് ദാനം ഞായറാഴ്ച

ലയണ്‍സ് മാധ്യമ അവാര്‍ഡ് ദാനം ഞായറാഴ്ച

ദൃശ്യ മാധ്യമ വിഭാഗത്തില്‍ അജീഷ് അത്തോളിയ്ക്കും റോഷിപാലിനും അവാര്‍ഡ്

 

കണ്ണൂര്‍ :കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് റവന്യൂ ജില്ലകളും മാഹിയും ഉള്‍പ്പെട്ട ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇ ക്ലബിന്റെ ഇത്തവണത്തെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.പത്ര മാധ്യമ വിഭാഗത്തില്‍ മാതൃഭൂമിയിലെ സജീവന്‍ പൊയ്ത്തും കടവിനും മനോരമയിലെ ജി ദിനേഷ് കുമാറിനും ദൃശ്യ മാധ്യമ വിഭാഗത്തില്‍ ജീവന്‍ ടി വി റിജിയണല്‍ ബ്യൂറോ ചീഫ് അജീഷ് അത്തോളിയ്ക്കും റിപോര്‍ട്ടര്‍ ടി വി യിലെ ആര്‍ റോഷി പാലിനും ലഭിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഈ മാസം 16 ന് കണ്ണൂരില്‍ ഹോട്ടല്‍ ബിനാലെ ഇന്റര്‍നാഷണലില്‍ രാവിലെ 10 നടക്കുന്ന ചടങ്ങില്‍ ലയണ്‍സ് ഡിസ്ടിക്റ്റ് ഗവര്‍ണര്‍ ഡോ. പി സുധീര്‍ സമ്മാനിക്കും.

സ്ത്രീ ശാക്തീകരണത്തില്‍ മാധ്യമങ്ങള്‍ക്കുള്ള പ്രസക്തി എന്ന വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരിയും മാധ്യമ നിരൂപകയുമായ പ്രൊഫ. ഡോ. ജയിനി സംസാരിക്കും കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ.പി സുധീര്‍, ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി എം ബാലകൃഷ്ണന്‍, ഡിസ്ട്രിക്ട് സെക്രട്ടറി രാജേഷ് വൈഭവ്, മാര്‍ക്കറ്റിങ് ചെയര്‍ പേഴ്‌സണ്‍മാരായ എം പി പ്രസൂണ്‍ കുമാര്‍, സുനിത ജ്യോതി പ്രകാശ് എന്നിവര്‍പങ്കെടുത്തു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *