ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിന്റെ വേരുകള്‍ തേടി ഹരിയാനയിലും നോയിഡയിലും കേരള പോലീസ് സംഘം പരിശോധന നടത്തി. വീടുവിട്ടിറങ്ങിപ്പോകുകയായിരുന്ന ഷാരൂഖ് തിരികെ ഡല്‍ഹിയില്‍ എത്താന്‍ ഉദ്ദേശിച്ചിട്ടില്ല എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.ഷാറൂഖിന്റെ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
ആക്രമണസമയത്ത് ചുവന്ന ഷര്‍ട്ട് ധരിച്ചയാളാണന്ന് ദൃക്‌സാക്ഷി വിവരണം ഉണ്ടായിരിക്കേ കണ്ണൂരില്‍ വന്നിറങ്ങിയ ഇയാള്‍ വേറെ വസ്ത്രമാണ് ധരിച്ചതെന്ന സൂചനയും അന്വേഷണസംഘത്തെ കുഴയ്ക്കുന്നുണ്ട. ട്രെയിനിനകത്ത് ഇയാള്‍ക്ക സഹായം കിട്ടിയോ എന്ന സംശയം ബലപ്പെടുകയാണ്.
അതേസമയം, ഷാരൂഖ് സെയ്ഫിയെ ഇന്ന് വീണ്ടും തെളിവെടുപ്പിന് ഇറക്കിയേക്കും. ഷൊര്‍ണൂര്‍, എലത്തൂര്‍ എന്നിവിടങ്ങളിലാണ് ഇനി തെളിവെടുപ്പ് നടക്കാനുള്ളത്. ഇന്ന് ഉച്ചക്ക് ആകും തെളിവെടുപ്പിന് ഇറങ്ങാന്‍ സാധ്യത. ഷാറൂഖ് ഇറങ്ങിയ ഷോര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍, പെട്രോള്‍ വാങ്ങിയ പെട്രോള്‍ ബങ്ക് എന്നിവിടങ്ങളില്‍ എത്തിച്ചാകും തെളിവെടുപ്പ് നടത്തുക. വിവരശേഖരണത്തിന് ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ എ. ടി. എസ് പ്രതിനിധികള്‍ കോഴിക്കോട് തുടരുകയാണ്. സംഭവം നടന്ന എലത്തൂര്‍ സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.