ഗുരുവായൂര്‍: ഡോ. ബി.ആര്‍ അബേദ്കറുടെ ജന്മദിനാചരണത്തിന്റെ ഭാഗമായി ജനതാദള്‍ (എസ് ) തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭരണഘടന സംരക്ഷണ സദസ് സംഘടിപ്പിച്ചു. ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എം. മോഹന്‍ദാസിന്റ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് അഡ്വ സി.ടി ജോഫി ഉദ്ഘാടനം ചെയ്തു. മനുഷ്യര്‍ തുല്യരല്ല എന്ന പെരുംനുണ പറഞ്ഞു പരത്തുന്ന ഭീകര പ്രവര്‍ത്തനമാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍. ജനങ്ങള്‍ അവരുടെ സംഘബലത്തിന്റ അടിസ്ഥാനത്തില്‍ സ്വയം പരമാധികാര റിപ്പബ്ലിക് ആവുമ്പോള്‍ ഇന്ത്യന്‍ ഭരണഘടന അവിടെ പരാജയപ്പെടുന്നവെന്ന് അദ്ദേഹം പറഞ്ഞു.
മുനിസിപ്പില്‍ ചെയര്‍മാന്‍ കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജോണ്‍ വാഴപ്പിള്ളി, രാഘവന്‍ മുളങ്ങാടന്‍, ന്യൂനപക്ഷ വിഭാഗം സ്റ്റേറ്റ് പ്രസിഡന്റ് റഹിം പള്ളത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി പ്രീജു ആന്റണി, ജില്ലാ സെക്രട്ടറിമാരായ രാധകൃഷ്ണന്‍, ജോസ് താണിക്കല്‍, ക്ഷണ്‍മുഖന്‍ വടക്കുംഞ്ചേരി, മഹിളാ ജനത ജില്ലാ സെക്രട്ടറി സത്യഭാമ മോഹന്‍ദാസ്, കിസാന്‍ ജനതയുടെ നിയോജകമണ്ഡലം പ്രസിഡന്റ് സുരേന്ദ്രന്‍, പ്രവാസി ജനതയുടെ ജില്ലാ വൈസ് പ്രസിഡന്റ് ഷൈലജ ഷൈലൂസ് , ജനത സാംസ്‌കാരിക വേദിയുടെ ജില്ലാ പ്രസിഡന്റ് സി.ടി ഡേവിസ്, ജനത ബ്രിഗേര്‍ഡിന്റെ ജില്ലാ ഓര്‍ഗനൈസര്‍ സി.ഡി ഔസേപ്പ്, ദേവസ്യം യൂണിയന്‍ നേതാവ് രാഘവന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശരത്ത്, ശശികുമാരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന ഭരണഘടന സംരക്ഷണ പ്രതിജ്ഞയെടുത്തു.