ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയും മൂല്യങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ ഭരണഘടനാ ശില്‍പിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ഡോ. ബി.ആര്‍ അംബേദ്കറിനെ അനുസ്മരിച്ച് രാജ്യം. അദ്ദേഹത്തിന്റെ 132 ാം ജന്മദിനം ആഘോഷിക്കുന്ന ഏപ്രില്‍ 14ന് വിവിധ പരിപാടികളോടെയാണ് രാജ്യം അംബേദ്കറെ സ്മരിക്കുന്നത്.
അംബേദ്കര്‍ ജയന്തിദിനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചു. ജനങ്ങളെ ദേശവിരുദ്ധര്‍ എന്ന് മുദ്രകുത്തുന്നത് അപകടകരമായ പ്രവണതയാണെന്നും അത് നമ്മുടെ ജനാധിപത്യത്തെ ഇല്ലാതാക്കുകയും ഭരണഘടനയെ നശിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച്, ഡോ. ബാബാ സാഹേബ് അംബേദ്കറുടെ 132 ാം ജയന്തി ദിനത്തില്‍ അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകള്‍ക്ക് ഞങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നീ ജനാധിപത്യ തത്വങ്ങളുടെ ചാമ്പ്യനായിരുന്നു ബാബാസാഹെബ് ഖാര്‍ഗെ പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അംബേദ്കറിന് ആദരാഞ്ജലി അര്‍പ്പിച്ചു.