അംബേദ്കറുടെ പ്രവര്‍ത്തന മികവ് എല്ലാ രാഷ്ട്രങ്ങള്‍ക്കും മാതൃക: കരീം പന്നിത്തടം

അംബേദ്കറുടെ പ്രവര്‍ത്തന മികവ് എല്ലാ രാഷ്ട്രങ്ങള്‍ക്കും മാതൃക: കരീം പന്നിത്തടം

ഡോക്ടര്‍ അംബേദ്കറുടെ ജീവിതം തന്നെ തുടങ്ങിയത് ശബ്ദമില്ലാത്ത സഹജീവികള്‍ക്കും മനുഷ്യവകാശ ധ്വംസനത്തിനെതിരേയും സമത്വത്തിനും, സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടമായിരുന്നുവെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ കരീം പന്നിത്തടം പറഞ്ഞു. പോരാട്ടം രക്തം പൊടിയാത്ത വിപ്ലവത്തിലൂടെ സാമൂഹ്യ, സാംസ്‌ക്കാരിക, സാമ്പത്തിക ജീവിത മണ്ഡലങ്ങളില്‍ വിപ്ലവകരമായ മാറ്റം വരുത്തുന്ന ജനാധിപത്യ ഭരണ രീതിയാണ് അംബേദ്കര്‍ മുന്നോട്ട് വെച്ചത്. അവനവന്റെ ആത്മസുഖത്തിനായ് ആചരിക്കുന്നവ അപരന്റെ സുഖത്തിനായ് വരണമെന്നും, എന്നെ പോലെ എന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണമെന്നും, എന്റെ അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറയെ ഉണ്ണുന്നവന്‍ എന്നില്‍പ്പെട്ടവനല്ല എന്ന സന്ദേശങ്ങള്‍ ഈ കാലഘട്ടത്തില്‍ വളരെ പ്രസക്തിയുള്ളതാണ്. ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയായ അംബേദ്കറുക പ്രവര്‍ത്തന മികവ് എല്ലാ രാഷ്ട്രങ്ങള്‍ക്കും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *