കോഴിക്കോട്: കേരള ദളിത് ഫെഡറേഷന്‍(ഡി) ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ.ബി.ആര്‍ അംബേദ്കറുടെ 132ാമത് ജന്മദിനം ആഘോഷിച്ചു. കെ.പി.സി.സി മെമ്പര്‍ കെ.വി സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനാ ശില്‍പിയും ദളിത് ജനവിഭാഗങ്ങളുടെ വിമോചകനുമായ ഡോക്ടര്‍ അബംബേദ്കറിന്റെ സ്മരണ നിലനിര്‍ത്താന്‍ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സബര്‍മതി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആസിഫ് കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി നിസാര്‍, പി.പി കമല, ശ്രീജ പെരിങ്ങൊളം, മാളു പെരിങ്ങൊളം, ശ്യാമള.വി, ശ്രീമതി.എന്‍, എസ്.കെ ഹരിദാസന്‍, കെ.ദേവദാസന്‍, സംസാരിച്ചു. സി.കെ രാമന്‍കുട്ടി സ്വാഗതവും രമേശ്ബാബു.എം നന്ദിയും പറഞ്ഞു.