സ്‌നേഹ സ്പര്‍ശവും വിഷു കൈനീട്ടവും

സ്‌നേഹ സ്പര്‍ശവും വിഷു കൈനീട്ടവും

വടക്കാഞ്ചേരി: കാരുണ്യമെന്ന മനുഷ്യന്റെ ജന്മസിദ്ധമായ വികാരത്തെ നെഞ്ചിലേറ്റുമ്പോഴാണ് ദുരിതമനുഭവിക്കുന്നവര്‍ക്ക് നമ്മള്‍ തണലായി മാറുന്നതെന്ന് ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയോഷന്‍ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. അമ്മ സൊസൈറ്റി ജയശ്രീ ഹാളില്‍ സംഘടിപ്പിച്ച സ്‌നേഹ സ്പര്‍ശവും വിഷു കൈനീട്ടവും നല്‍കി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മ സൊസൈറ്റി പ്രസിഡന്റ് കുമാരിയമ്മ അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തകന്‍ ശശി കൊടയ്ക്കാത്ത് രോഗികള്‍ക്കുള്ള മെഡിസിന്‍ വിതരണവും സാഹിത്യകാരന്‍ സുരേഷ് ബാബു കൊണ്ടാഴി ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണവും പ്രസ് ക്ലബ് പ്രസിഡന്റ് ടി.ഡി ഫ്രാന്‍സിസ് ഭക്ഷ്യ കിറ്റ് വിതരണവും മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉല്ലാസ്‌കുന്നംകുളം അമ്മമാരെ ആദരിക്കുകയും ചെയ്തു. ഓമന വര്‍ഗീസ്, പങ്കജം കൃഷ്ണന്‍ കുട്ടി, മോളി ജോര്‍ജ്ജ്, ഷൈജ നൗഷാദ്, ബേബി ചന്ദ്രന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *