സി.എച്ച്.സെന്റര്‍ വിഷു കിറ്റ് വിതരണം ചെയ്തു

സി.എച്ച്.സെന്റര്‍ വിഷു കിറ്റ് വിതരണം ചെയ്തു

മാഹി: കാരുണ്യത്തിന്റെയും, സേവന സന്നദ്ധതയുടേയും, ആതുരസേവനത്തിന്റെയും മയ്യഴിയുടെ മുഖമായി മാറാന്‍ സി.എച്ച്.സെന്ററിന് സാധിച്ചത് പ്രശംസനീയമാണെന്നും, മനുഷ്യരെ ഒന്നായി കാണാനുള്ള സന്ദേശത്തിന് പ്രസക്തിയേറി വരികയാണെന്നും മാഹി പൊലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് അഭിപ്രായപ്പെട്ടു. മാഹി സി.എച്ച്.സെന്ററിന്റെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധന കുടുംബങ്ങള്‍ക്കും, ശുചീകരണ തൊഴിലാളികള്‍ക്കും വിഷുക്കിറ്റുകള്‍ ‘ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.എച്ച്.സെന്റര്‍ പ്രസിഡണ്ട് എ.വി.യൂസഫ് അദ്ധ്യക്ഷത വഹിച്ചു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് അംഗം സി.എച്ച്.അസ്ലം, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു, ടി.കെ ഫിറോസ്, ടി.ജി’ ഇസ്മായില്‍, എ.വി. സിദ്ധിഖ് സംസാരിച്ചു. അജ്മല്‍ നിയാദ്, എ.വി.സലാം, കെ.നംഷീര്‍, എ.വി.അന്‍സാര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *