സംസ്ഥാനത്ത് ഇന്നും നാളെയും താപനില 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും താപനില 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യത

തിരുവനന്തപുരം: ഇന്നും നാളെയും തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39 °C വരെ ( സാധാരണയെക്കാള്‍ 3°C മുതല്‍ 4°C വരെ കൂടുതല്‍ ) ഉയരാന്‍ സാധ്യത. കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 37°C വരെയും (സാധാരണയെക്കാള്‍ 2°C മുതല്‍ 3°C വരെ കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

രാജ്യത്തും സംസ്ഥാനത്തും ഇന്നലെ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയിരുന്നു.ഔദ്യോഗികമായി സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് ( 39°c) ഇന്നലെ പാലക്കാടും, കരിപ്പൂര്‍ വിമാനതാവളത്തിലും രേഖപ്പെടുത്തി. നേരത്തെ കണ്ണൂരിലും, പാലക്കാടും രേഖപ്പെടുത്തിയ( 38.6°c ) ആയിരുന്നു ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട്.സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ശരാശരി താപനിലയും ഇന്നലെ രേഖപ്പെടുത്തിയിരുന്നു (36.2°c).രാജ്യത്തെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടും ഇന്നലെ മധ്യപ്രദേശിലെ രാജ്ഗഡ് ( 43°c) രേഖപ്പെടുത്തി.

സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം.

 

Share

Leave a Reply

Your email address will not be published. Required fields are marked *