മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ 12 പേര്‍ കുറ്റക്കാരണെന്ന് കോടതി കണ്ടെത്തി. കേസില്‍ ഒന്നു മുതല്‍ 11 വരെയും 18ആം പ്രതിയും കുറ്റക്കാരാണെന്ന് മഞ്ചേരി മൂന്നാം അതിവേഗ സെഷന്‍സ് കോടതി ജഡ്ജി ടി.എച്ച് രജിതയാണ് വിധിച്ചത്. 2012 ജൂണ്‍ 10നാണ് കേസിനാസ്പദമായ സംഭവം. ലീഗ് പ്രവര്‍ത്തകന്‍ ആയിരുന്ന അതീഖ് റഹ്‌മാന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കൊളക്കാടന്‍ അബൂബക്കര്‍ (കുഞ്ഞാപ്പു), സഹോദരന്‍ അബ്ദുള്‍ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ ഒരുസംഘം ആളുകള്‍ നടുറോഡില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുനിയില്‍ കുറുവാടന്‍ മുക്താര്‍, കോഴിശ്ശേരിക്കുന്നത് റാഷിദ്, സുഡാനി റഷീദ്, ചോലയില്‍ ഉമ്മര്‍, മുഹമ്മദ് ഷരീഫ്, കുറുമാടന്‍ അബ്ദുള്‍ അലി ഉള്‍പ്പടെ 22 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ദൃക്സാക്ഷികളുള്‍പ്പെടെ 364 സാക്ഷികളുള്ള കേസില്‍ 273 സാക്ഷികളെ വിസ്തരിച്ചു. സംഭവം നടന്ന സ്ഥലം വീഡിയോ വഴി പ്രദര്‍ശിപ്പിച്ചു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാള്‍, മറ്റ് ആയുധങ്ങള്‍, പ്രതികളുടെ മൊബൈല്‍ ഫോണ്‍, വാഹനങ്ങള്‍ ഉള്‍പ്പെടെ 100 തൊണ്ടിമുതലുകള്‍ കോടതിയില്‍ ഹാജരാക്കി. മൊബൈല്‍ ഫോണ്‍ രേഖകള്‍, ശബ്ദപരിശോധനാഫലം ഉള്‍പ്പെടെ ശാസ്ത്രീയമായി തയ്യാറാക്കിയ 3000 രേഖകള്‍, ഫോറന്‍സിക് രേഖകള്‍ എന്നിവയും തെളിവായി സ്വീകരിച്ചു.