തുടര്‍ച്ചയായി രണ്ടാംവര്‍ഷവും 1000-ല്‍ കൂടുതല്‍ പ്ലെയ്‌സ്‌മെന്റ് നേടി
കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കോഴിക്കോട് (NITC) തുടര്‍ച്ചയായി രണ്ടാം വര്‍ഷവും 1000ല്‍ കൂടുതല്‍ പ്ലെയ്‌സ്‌മെന്റുകള്‍ കൈവരിച്ചു. D. E. Shaw, Salesforce, Google, Goldman Sachs, TI, Qualcomm, Oracle, Cisco, Atlassian, SAP Labs, Micron, Marvell, Samsung, Fastenal, L&T, IBM, TCS, Caterpillar, HCL, Bosch തുടങ്ങിയ സ്ഥാ പനങ്ങളില്‍ എന്‍.ഐ.ടി.സി വിദ്യാര്‍ഥികള്‍ പ്ലെയ്‌സ്‌മെന്റ് നേടി. ഇന്‍ഫോസിസ്, വിപ്രോ, സാംസങ്, മാരുതി സുസുക്കി , ടാറ്റ മോട്ടോഴ്‌സ് തുടങ്ങി മൊത്തം 188 കമ്പനികള്‍ ഈവര്‍ഷം റിക്രൂട്ട്‌മെന്റിനായി ഇതുവരെ കാ മ്പസ് സന്ദര്‍ശിച്ചിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റുകളില്‍ ഉണ്ടായ വര്‍ധന ഈ വര്‍ഷത്തെ പ്ലേസ്‌മെന്റിന്റെ പ്രത്യേകതയാണ്. ഈ വര്‍ഷം ലഭിച്ച ഏറ്റവും ഉയര്‍ന്ന ഓഫര്‍ പ്രതിവര്‍ഷം 47ലക്ഷം രൂപയുടേതാണ്. കമ്പ്യൂ ട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കുള്ള ശരാശരി ഓഫര്‍ കഴിഞ്ഞ വര്‍ഷത്തെ 20.54 ലക്ഷത്തില്‍ നിന്ന് 22.03 ലക്ഷമായി ഉയര്‍ന്നു. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കുള്ള ശരാശരി ഓഫര്‍ കഴിഞ്ഞ വര്‍ഷത്തെ 15.34 ലക്ഷം രൂപയില്‍ നിന്ന് 19.29 ലക്ഷം രൂപയായി വര്‍ധിച്ചു. ഈ വര്‍ഷത്തെ മൊത്തം ശരാശരി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12.91 ലക്ഷം രൂപയായിരുന്നത് 14.29 ലക്ഷമായി ഉയര്‍ന്നു. വിദ്യാര്‍ഥികള്‍ക്കായി നൂതന അധ്യാപന രീതികളും കരിയര്‍-റെഡിനസ് പരിശീലന പരിപാടികളും വികസിപ്പിക്കുന്നതിലെ ഇന്‍സ്റ്റിറ്റ്യൂട്ടി ന്റെ ശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടം. ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള പ്രതിബദ്ധതയും വിദ്യാര്‍ഥികള്‍ക്ക് അവര്‍ തിരഞ്ഞെടുത്ത പഠനമേഖലയില്‍ മികവ് പുലര്‍ത്താനുള്ള അവസരങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങളും ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി വ്യവസായ, ഗവേഷണ സ്ഥാപനങ്ങളിലെ ഇന്റേണ്‍ഷിപ്പുകളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ശക്തമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പുതുതായി രൂപീകരിച്ച സെന്റര്‍ ഫോര്‍ ഇന്‍ഡസ്ട്രി-ഇന്‍സ്റ്റിറ്റ്യൂട്ട് റിലേഷന്‍സ്, 35000-ല്‍ അധികം വരുന്ന പൂര്‍വ്വ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ, പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി രാജ്യത്തിനകത്തും പുറത്തുമുള്ള വ്യവസായ, ഗവേഷണ സ്ഥാപനങ്ങളുമായി ശക്തമായ ബന്ധം ഉറപ്പാക്കിയിട്ടുണ്ട്. പഠനം കൂടുതല്‍ സംവേദനാത്മകവും ഫലപ്രദവു മാക്കുന്നതിന് എന്‍.ഐ.ടി കോഴിക്കോട് നൂതന അധ്യാപന രീതികള്‍ സംയോജിപ്പിക്കുന്നു. ഇന്ത്യയിലും വി ദേശത്തുമായി അക്കാദമിക്, വ്യാവസായിക പരിചയമുള്ള 200 ഓളം പുതിയ ഫാക്കല്‍റ്റികളെ റിക്രൂട്ട് ചെയ്യു കയും ഫാക്കല്‍റ്റി- വിദ്യാര്‍ഥി അനുപാതം മെച്ചപ്പെടുത്തുന്നതിന് നിരന്തരമായ ശ്രമങ്ങള്‍ നടത്തുകയും ചെ യ്തു.
വിദ്യാര്‍ഥികള്‍ക്ക് പഠനം കൂടു തല്‍ ആകര്‍ഷകവും ആവേശകരവുമാക്കുന്നതിന് സഹ-അധ്യാപനം, പിയര്‍-ടു-പിയര്‍ ലേണിംഗ്, ഗമിഫിക്കേഷന്‍, എക്‌സ്പീരിയന്‍ഷ്യല്‍ ലേണിംഗ് എന്നിവയും ഫ്‌ളിപ്പ്ഡ് ക്ലാസ്‌റൂമു കള്‍, പ്രഭാ ഷണങ്ങള്‍, വ്യവസായ വിദഗ്ധരുമായി ഇടപഴകല്‍ തുടങ്ങിയ വിവിധ സംരംഭങ്ങളും കരിക്കുലര്‍, കോ-കരിക്കുലര്‍ പ്രവര്‍ത്തനങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുകയുണ്ടായി. കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ (CCDNITC) വിദ്യാര്‍ഥികളെ വ്യവസായ സജ്ജരാക്കുന്നതിന് കരിയര്‍-റെഡിനസ് പരിശീലന പരിപാടികള്‍ നല്‍കുന്നു. തിരഞ്ഞെടുത്ത മേഖലകളില്‍ മികവ് പുലര്‍ത്തുന്നതിന് ആവശ്യമായ കഴിവുകള്‍ വികസിപ്പിക്കുവാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് ഈ കേന്ദ്രം വിവിധ പരിശീലന സെഷനുകള്‍, വര്‍ക്ക് ഷോപ്പുകള്‍, കോ ഡിംഗ് പ്രോഗ്രാമുകള്‍, ഹാക്കത്തോണുകള്‍, സി.വി ക്ലിനിക്കുകള്‍ എന്നിവ നടത്തിവരുന്നു.
സോഫ്റ്റ് സ്‌കില്‍, കമ്മ്യൂണിക്കേഷന്‍, വ്യക്തിത്വ വികസനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് വിദ്യാര്‍ഥികളെ ആത്മവിശ്വാസവും സ്പഷ്ടതയും ഉള്ളവരാക്കാന്‍ സഹായി ച്ചു. ‘ഈ നേട്ടം കൈവരിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, ഞങ്ങളുടെ വിദ്യാര്‍ഥികളുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നു. ഞങ്ങളുടെ ഫാക്കല്‍റ്റിയും CCDNITC ടീമും സ്റ്റാഫും ഞങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് മി കച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി അക്ഷീണം പ്രവര്‍ത്തിക്കുന്നു. ഈ നേട്ടം അവരുടെ പ്രയത്‌നത്തിന്റെ തെളിവാണ്. ഞങ്ങളുടെ അഞ്ച് ബിരുദ പ്രോഗ്രാമുകള്‍ക്ക് സമ്പൂര്‍ണ NBA അക്രഡിറ്റേഷന്‍ ലഭിച്ചത് ഞങ്ങളുടെ വിദ്യാര്‍ഥികളുടെ ഭാവി കരിയര്‍ സാധ്യതകള്‍ക്ക് ശുഭപ്ര തീക്ഷ നല്‍കുന്നുവെന്ന്’ എന്‍.ഐ.ടി.സിയുടെ നേട്ടത്തെക്കുറിച്ച് സി.സി.ഡി ചെയര്‍പേഴ്‌സണ്‍ ഡോ. പ്രവീണ്‍ ശങ്കരന്‍ പറഞ്ഞു.