ഓരോ മനുഷ്യനും നല്ല കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് സമര്‍പ്പിച്ച് സന്തോഷം നേടണം: ഡോ. കെ.കുഞ്ഞാലി

ഓരോ മനുഷ്യനും നല്ല കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് സമര്‍പ്പിച്ച് സന്തോഷം നേടണം: ഡോ. കെ.കുഞ്ഞാലി

കോഴിക്കോട്: ഓരോ മനുഷ്യനും നല്ല കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് സമര്‍പ്പിച്ച് സന്തോഷം നേടണമെന്ന് പ്രശസ്ത ഹൃദയാരോഗ്യ ചികിത്സാ വിദഗ്ധന്‍ ഡോ. കെ.കുഞ്ഞാലി പറഞ്ഞു. സൗത്ത് ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ് യൂണിയന്‍ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സമൂഹ നോമ്പ്തുറ പരിപാടിയില്‍ റംസാന്‍ കിറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടി സംസ്ഥാന പ്രസിഡന്റ് എ.എസ് ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി സാഹിര്‍ ടി.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.വി അലി അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി നിസാര്‍, മാതൃഭൂമി റിപ്പോര്‍ട്ടര്‍ എബിജോണ്‍, എസ്.ഐ.ആര്‍.ബി.യു സംസ്ഥാന ട്രഷറര്‍ വീരേന്ദ്രകുമാര്‍ വയനാട്, സംസ്ഥാന ജോയന്റ് സെക്രട്ടറി എം.പി റീജ, ജില്ലാ ജോയന്റ് സെക്രട്ടറി ഷാനവാസ് ഖാന്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാസെക്രട്ടറി അരവിന്ദന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ മജീദ് പി.പി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *