ന്യൂഡല്‍ഹി: ഇന്ന് ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡിന് ശേഷം ലോകത്ത് വിവിധ രാജ്യങ്ങള്‍ പ്രതിസന്ധി നേരിടുമ്പോഴും സമ്പദ് വ്യവസ്ഥകള്‍ തകരുമ്പോഴും ഇന്ത്യ ബ്രൈറ്റ് സ്പോട്ടായി തുടരുന്നു എന്നും തൊഴില്‍ മേള ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് തൊഴില്‍ അവസരങ്ങളില്‍ വന്‍ വളര്‍ച്ചയുണ്ടായി. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ നിരവധി തൊഴിലവസരങ്ങളുണ്ടായി. രാജ്യത്തെ കഴിവുള്ള യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കുക കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം, രാജ്യത്ത് തൊഴില്‍ അവസരങ്ങളില്‍ വലിയ വളര്‍ച്ചയുണ്ടായെന്ന് മോദി കൂട്ടിച്ചേര്‍ത്തു.