ആശാ പ്രവര്‍ത്തകരുടെ ആനുകൂല്യങ്ങള്‍ നല്‍കാതെ പിരിച്ചു വിടാനുള്ള ഇടത് സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം: ഐ.എന്‍.ടി.യു.സി

ആശാ പ്രവര്‍ത്തകരുടെ ആനുകൂല്യങ്ങള്‍ നല്‍കാതെ പിരിച്ചു വിടാനുള്ള ഇടത് സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം: ഐ.എന്‍.ടി.യു.സി

കോഴിക്കോട്: ആശാ പ്രവര്‍ത്തകരുടെ ആനുകൂല്യങ്ങള്‍ നല്‍കാതെ 62 വയസിനു ശേഷം പിരിച്ചു വിടാനുള്ള ഇടത് സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആശാ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ സ്‌കീം തൊഴിലാളികളെ അടിസ്ഥാന ശമ്പളം നിശ്ചയിച്ച് സര്‍ക്കാര്‍ ജീവനക്കാരാക്കി സ്ഥിരപ്പെടുത്തണം. ജില്ലാ പ്രസിഡന്റ് ടി. നുസ്രത്തിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റിനു മുന്‍പില്‍ നടത്തിയ ധര്‍ണ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.രാജീവ് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി മുഖ്യപ്രഭാഷണം നടത്തി. ജിഷ എ.പി, സക്കിര്‍ ഹുസൈന്‍, ജോയ് പ്രസാദ് പുളിക്കല്‍, അഡ്വ. കെ.എം കാദിരി, സബിദ, ലീലാമ്മ, കെ. മാധുരി, എം. സജിത മോകാവൂര്‍ , വനജ, റെജി തമ്പി, സുലോചന.എം, നസീറ, തങ്കമണി എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *