തിരുവനന്തപുരം: ഹര്‍ജിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച ലോകായുക്തയുടെ പ്രസ്താവം തികച്ചും അനൗചിത്യവും വിശ്വാസ്യത ഇല്ലാതാക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. ഒരു ജഡ്ജിയും ഹര്‍ജിക്കാരനെ കുറിച്ച് ഇത്തരം പ്രസ്താവനകള്‍ നടത്തിയിട്ടില്ല. ജഡ്ജിയെയല്ല ജഡ്ജ്മന്റിനെയാണ് ഹര്‍ജിക്കാരന്‍ വിമര്‍ശിച്ചത്. ഇരിക്കുന്ന കസേരയുടെ മാന്യത കാക്കാതെയാണ് ലോകായുക്ത ഇത്തരം പ്രസ്താവന നടത്തിയതെന്നും പ്രസ്താവന പിന്‍വലിച്ച് ലോകായുക്ത മാപ്പ് പറയണമെന്നും സതീശന്‍ പറഞ്ഞു.
ലോകായുക്തയില്‍ കേസുകള്‍ കുറഞ്ഞ് വരുന്നത് നാട്ടില്‍ അഴിമതിയില്ലാത്തതു കൊണ്ടല്ല, അഴിമതി നിരോധന സംവിധാനത്തിന്റെ വിശ്വാസ്യത കുറയുന്നതു കൊണ്ടാണ്. ബി. ജെ. പിയെ പിന്തുണക്കുന്ന മതമേലധ്യക്ഷന്മാരുടെ നിലപാട് യുഡിഎഫിനെ രാഷ്ട്രീയമായി ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തില്‍ 10 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിക്കുന്നത്. 90 ശതമാനം ഹിന്ദുക്കളും ബി. ജെ. പി വിരുദ്ധരാണെന്നും വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. അവര്‍ എല്‍ഡിഎഫിനും യു. ഡി. എഫിനും മാത്രമേ വോട്ട് ചെയ്യുകയുള്ളൂ. മധ്യതിരുവിതാംകൂറിലെ മിക്ക ആരാധനാലയങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍. എസ്. എസ് ആണെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.