കോഴിക്കോ: ട് സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള 2022 ലെ സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ബോചെ (ഡോ. ബോബി ചെമ്മണ്ണൂര്‍) അവാര്‍ഡ് ഇടുക്കി ലബ്ബക്കട സ്വദേശി ലിന്‍സി ജോര്‍ജിന്. കാല്‍ലക്ഷം രൂപയും പ്രശസ്തി പത്രവും മെമന്റോയും അടങ്ങിയ അവാര്‍ഡ് മെയ് ഏഴിന് വൈകിട്ട് മൂന്നിന് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും. ഇതോടനുബന്ധിച്ച് മുതിര്‍ന്ന നേഴ്‌സുമാരേയും പാലിയേറ്റീവ് പ്രവര്‍ത്തകരേയും അനുമോദിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും.
സാമൂഹ്യ പ്രവര്‍ത്തകന്‍ അഡ്വ. എന്‍. പ്രേമരാജന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ. മോഹന്‍ദാസ്, പി. കോയ മാസ്റ്റര്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.രത്‌നാകരന്‍, ട്രസ്റ്റ് വര്‍ക്കിംഗ് ചെയര്‍മാന്‍ സര്‍വദമനന്‍ കുന്ദമംഗലം എന്നീ ജൂറികളാണ് അവാര്‍ഡ് ജേതാവിനെ നിര്‍ണയിച്ചത്.
പത്രസമ്മേളനത്തില്‍ സര്‍വദമനന്‍ കുന്ദമംഗലം വര്‍ക്കിംഗ് ചെയര്‍മാന്‍, വി.പി സുരേഷ്‌കുമാര്‍ ഖജാന്‍ജി, എ.എം സീനാഭായ എക്‌സിക്യൂട്ടീവ് അംഗം പങ്കെടുത്തു.