കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ വിഷുക്കൈനീട്ടമായി 7,050 ബി. പി. എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ബാബുവാണ് പദ്ധതി നടപ്പാക്കുന്നത്. ‘വിഷുകൈനീട്ടം’ എന്ന പേരില്‍ വീടുകളില്‍ മോഡം വിതരണം ആരംഭിക്കാന്‍ മുഖ്യമന്ത്രി ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വലിയൊരു നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ വഴി വിതരണം ചെയ്യേണ്ടതിനാല്‍ കണക്റ്റിവിറ്റി പ്രക്രിയയ്ക്ക് സമയമെടുക്കും,’ സന്തോഷ് ബാബു പറഞ്ഞു. സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന് അര്‍ഹരായ 9,588 കുടുംബങ്ങളുടെ പട്ടിക ലഭിച്ചതായി അദ്ദേഹം അറിയിച്ചു.1,550 കോടി രൂപയുടെ പദ്ധതിയാണിത്.
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 7,050 വീടുകളില്‍ തങ്ങള്‍ ഇതിനായുളള മോഡം വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കെ ഫോണ്‍ ആണ് 20 ലക്ഷം വീടുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നത്. 2019-ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ജനങ്ങളുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ചിരുന്നു.
നാല് ജില്ലകള്‍ ഒഴികെ ബാക്കി എല്ലാ ജില്ലകളില്‍ നിന്നും അര്‍ഹരായ ബിപിഎല്‍ കുടുംബങ്ങളുടെ പട്ടിക കെ.എസ്.ഐ.ടി.എല്ലിന് ലഭിച്ചിട്ടുണ്ട്. കൂടാതെ സ്‌കൂളുകളും ആശുപത്രികളും ഉള്‍പ്പെടുന്ന 26,592 സര്‍ക്കാര്‍ ഓഫീസുകളിലും കെഫോണ്‍ ഫൈബര്‍ എത്തിയിട്ടുണ്ട്. ഇതില്‍ 18,700 സ്ഥാപനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കാന്‍ തയ്യാറാണെന്ന് കെ.എസ്.ഐ.ടി.എല്‍ എംഡി പറഞ്ഞു.