റോടെക് ഉദ്ഘാടനം നാളെ

റോടെക് ഉദ്ഘാടനം നാളെ

കോഴിക്കോട്: റോബോട്ടിക്സിന്റെയും എ.ഐയുടേയും ലോകത്ത് വഴിയൊരുക്കി ആരംഭിക്കുന്ന റോടെകിന്റെ ഉദ്ഘാടനം നാളെ രാവിലെ ഒമ്പത് മണിക്ക് മന്ത്രി പി.എ മുഹമ്മദ് നിയാസ് നിര്‍വഹിക്കുമെന്ന് ചെയര്‍മാന്‍ ഡോ. അബ്ദുള്ള ചെറിയകാട്ടില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി
അഹമ്മദ് ദേവര്‍കോവില്‍, എം.കെ രാഘവന്‍ എം. പി, ഡോ.എം. കെ മുനീര്‍ എം.എല്‍.എ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും. സൗത്ത് ഇന്ത്യയില്‍ ഇന്‍ഡസ്ട്രിയല്‍ മോഡല്‍ ലാബ് സൗകര്യത്തോടെ ആരംഭിക്കുന്ന എ.ഐ, റോബോട്ടിക്സ് കോഡിംഗ് അക്കാദമിയാണ് റോടെക്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി എ.ഐ, റോബോട്ടിക്സ് കോഡിംഗ് മേഖലയില്‍ ഉള്ള ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കിക്കൊണ്ടിരിക്കുന്ന റോടെകിന്റെ ആദ്യ ബ്രാഞ്ചാണ് കോവൂരില്‍ ആരംഭിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ആധുനിക പ്രൊജക്ട് അടിസ്ഥാനമാക്കിയ വിദ്യാഭ്യാസരീതിയായ സ്റ്റീം (സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ്, ആര്‍ട്സ്, മാത്തമാറ്റിക്സ്) സംവിധാനം അവതരിപ്പിക്കുകയും പാഠപുസ്തകത്തിലൂടെ പറഞ്ഞും വായിച്ചും പഠിച്ചതെല്ലാം ചെയ്തും മനസിലാക്കിയും പഠിക്കാനുള്ള സംവിധാനമാണ് സ്റ്റീം പഠന പദ്ധതി. നാലാം ക്ലാസ് മുതല്‍ പി.ജി വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യു.ആര്‍ ( യൂനിവേഴ്സല്‍ റോബോട്ടിക്) സര്‍ട്ടിഫൈഡ് ആയിട്ടുള്ള കോഴ്സുകളാണ് ഒരുക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ഏപ്രില്‍ ഒന്നിനും പ്ലസ്ടു കഴിഞ്ഞവര്‍ക്കുള്ള മാസ്റ്റര്‍ പ്രോഗ്രാം ജൂണിലും ആരംഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ സി.ഇ.ഒ സവാദ് സി.പി, ചീഫ് ടെക്‌നിക്കല്‍ ഓഫിസര്‍ റിയാസ് വി.കെ എന്നിവരും സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *