തിരുവനന്തപുരം: ലോട്ടറി അടിക്കുന്ന ഭാഗ്യവാന്മാരെ സഹായിക്കാന്‍ പരിശീലനപരിപാടിയൊരുക്കി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. സമ്മാനമായി ലഭിക്കുന്ന പണം ഉചിതമായ രീതിയില്‍ വിനിയോഗിക്കാന്‍ കഴിയാത്തതുകാരണം വിജയികലില്‍ ചിലര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭാഗ്യക്കുറി വകുപ്പ് ഇത്തരമൊരു പരിശീലനം ഒരുക്കുന്നത്. ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന പരിപാടി ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.
മുന്‍ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച പരിശീലനത്തിന് വേണ്ടി മൊഡ്യൂള്‍ തയ്യാറാക്കിയത് തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനാണ്. 2022 ലെ ഓണം നറുക്കെടുപ്പിലെ ഒന്നാം സമ്മാനാര്‍ഹന്‍ മുതലുള്ള ഒന്നാം സമ്മാന ജേതാക്കളെയാണ് ധനമാനേജ്‌മെന്റ് അടക്കമുള്ള വിവിധ പരിശീലനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. നികുതികള്‍, ചിട്ടി, കുറി, തുടങ്ങിയ നിക്ഷേപങ്ങളുടെ സാധ്യതയും ഇന്‍ഷുറന്‍സ്, മാനസിക സംഘര്‍ഷ ലഘൂകരണം തുടങ്ങിയ വിഷയങ്ങളും പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏകദേശം 80 പേര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.