നാലര പതിറ്റാണ്ടിന് ശേഷം ഗവ. ബ്രണ്ണന്‍ കോളേജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തുകൂടി

നാലര പതിറ്റാണ്ടിന് ശേഷം ഗവ. ബ്രണ്ണന്‍ കോളേജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തുകൂടി

തലശ്ശേരി: ഗവ. ബ്രണ്ണന്‍ കോളേജിലെ 1977-79 കാലത്തെ പ്രീഡിഗ്രി എക്കണോമിക്‌സിന് ഒരിമിച്ച് പഠിച്ച പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം ഡോ. ഒ. സൂര്യനാരായണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വച്ച് അധ്യാപകരായ പ്രൊഫ. ഒ. സൂര്യനാരായണന്‍, പ്രൊഫ. വി.കെ ഗിരീന്ദ്രന്‍ തുടങ്ങിയവരെ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. കെ.ശിവദാസന്‍ അധ്യക്ഷത വഹിച്ചു. സി.റജുള, ആശാറാവു, കെ.വി ഉമ, കെ.ടി അനിത, ആര്‍. ബൃന്ദ, ആര്‍. പ്രജയ്, പി.വി ഹരീന്ദ്രനാഥന്‍, പി.വി മനോജ്, കെ. നന്ദകിഷോര്‍, അഡ്വ. എന്‍.സുനില്‍കുമാര്‍, പുത്തൂര്‍ മുസ്തഫ സംസാരിച്ചു. കെ.റഹ്‌മത്തുള്ള സ്വാഗതവും എന്‍. മോഹനന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

 

Share

Leave a Reply

Your email address will not be published. Required fields are marked *