തലശ്ശേരി: എരഞ്ഞോളിപ്പാലം കച്ചുമ്പ്രത്ത്താഴെ ദുരൂഹ സാഹചര്യത്തില്‍ ഉണ്ടായബോംബ്‌സ്‌ഫോടനത്തില്‍ യുവാവിന്ഗുരുതരമായി പരിക്കേറ്റു. കച്ചുമ്പ്രത്ത് താഴെ ശ്രുതി നിവാസില്‍ വിഷ്ണുവിനാണ് പരുക്കേറ്റത്. സ്‌ഫോടനത്തില്‍ യുവാവിന്റെരണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടതായി പോലിസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചയോടുകൂടി വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലായിരുന്നു സ്‌ഫോടനം നടന്നത്. ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ ആദ്യം തലശ്ശേരിയിലും സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട്
ആശുപത്രിയിലേക്ക് മാറ്റിയത്. വിവരമറിഞ്ഞയുടന്‍ തലശ്ശേരി പോലിസ് സ്ഥലത്ത് എത്തിയിരുന്നു. പരിശോധനയില്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പോലിസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവ സമയം യുവാവ് മാത്രമാണ് സ്ഥലത്ത ഉണ്ടായിരുന്നതെന്നാണ് പോലിസിന് ലഭിച്ച വിവരം. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്. വിഷ്ണുവിന്റ മൊഴിയും ഉടന്‍ രേഖപ്പെടുത്തും. സംഭവ സ്ഥലത്ത് ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് പോലിസ് സംശയിക്കുന്നത്. തലശ്ശേരി സി.ഐ എം.അനിലിന്റെ നേത്യത്വത്തില്‍ അന്വേഷണം നടത്തിവരികയാണ്.