കോഴിക്കോട്: കേരള പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറിയായിരുന്ന ടി.വി ബാബുവിന്റെ നാലാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് സ്മൃതിസംഗമവും അനുസ്മരണ സമ്മേളനവും അലയന്‍സ് ഓഫ് നാഷണല്‍ എസ്.സി-എസ്.ടി ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ നടത്തി. സ്മൃതിസംഗമം പ്രൊഫ.പി.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. പട്ടികജാതി-വര്‍ഗ സംവരണം ജനസംഖ്യാനുപാതികമായി വര്‍ധിപ്പിക്കണമെന്നും കേരളത്തില്‍ ജാതി സെന്‍സസ് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു. ബഹുജന സംഘടനാ നേതാവായിരുന്ന പി.ഭരതന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ബീന ഗോപാലന്‍, ടി.വി ബാലന്‍, കെ.വി സുരേന്ദ്രന്‍, ഗംഗാധരന്‍ ചേളന്നൂര്‍, കെ.പി സുലോചന, മുരളികൃഷ്ണന്‍ വണ്ടൂര്‍, കെ.ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു.