കോഴിക്കോട്: പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരുകോടി രൂപ ചെലവഴിച്ച് കുണ്ടുങ്ങള്‍ ഗവ.യു.പി സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലസ്ഥാപന കര്‍മം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വിനോദ്കുമാര്‍ കെ.പി റിപ്പോര്‍ട്ട് അവതരിപ്പിക്കും. വാര്‍ഡ് കൗണ്‍സിലര്‍ ഉഷാദേവി ടീച്ചര്‍, കൗണ്‍സിലര്‍ മുഹസിന.പി, എ.ഇ.ഒ എം. ജയകൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് സെയ്ത് മുഹമ്മദ് എം.പി, എസ്.എം.സി ചെയര്‍മാന്‍ മന്‍സൂര്‍ എം.പി, അജയ്‌ലാല്‍.എം(സി.പി.ഐ.എം), സുല്‍ഫിക്കര്‍ അലി പി.പി (ഐ.എന്‍.സി), കോയട്ടി എം.പി (ഐ.യു.എം.എല്‍), സി.അബ്ദുറഹീം (ഐ.എന്‍.എല്‍), എസ്.എസ്.ജി വൈസ് ചെയര്‍മാന്‍ ഹസ്സന്‍കോയ സി.പി, പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ സി.പി , എം.പി.ടി.എ പ്രസിഡന്റ് ഷഹനാസ് ടി.എ.വി, മുന്‍ ഹെഡ്മാസ്റ്റര്‍ പി.കെ സതീശന്‍ മാസ്റ്റര്‍, ഐ.എസ്.എ പ്രസിഡന്റ് ഡോ.പി.അബ്ദുള്‍ ഗഫൂര്‍, കുഞ്ഞാതുകോയ.സി, എ.ടി മൊയ്തീന്‍കോയ, മുജീബ് റഹ്‌മാന്‍ പി.പി എന്നിവര്‍ ആശംസകള്‍ നേരും. ഹെഡ്മാസ്റ്റര്‍ മോഹനന്‍ എം.പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കരുണന്‍ വി.പി നന്ദിയും പറയും.