പനമരം: എം.സി.എച്ച് സുരക്ഷാ ട്രസ്റ്റ് വയനാട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും രണ്ടാംഘട്ട മെഡിക്കല്‍ എക്യുപ്‌മെന്റ് വിതരണവും നടന്നു. പരിപാടി പനമരം പഞ്ചായത്ത് പ്രസിഡന്റ് ആസ്യടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ഓഫിസ് ഉദ്ഘാടനം കൈതക്കല്‍ ജുമാമസ്ജിദ് ഖത്തീബ് അല്‍ഹാഫിള് യാസീന്‍ ഷാന്‍ അശ്ഹരി നിര്‍വഹിച്ചു. രണ്ടാംഘട്ട മെഡിക്കല്‍ എക്യുപ്‌മെന്റ്‌സ് എം.സി.എച്ച് സുരക്ഷ ട്രസ്റ്റ് ചെയര്‍മാന്‍ പി.അബ്ദുല്‍ മജീദ്, എം.സി.എച്ച് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി ജംഷീദ് കിഴക്കയിലിന് കൈമാറി. കൈതക്കലില്‍ കിടപ്പിലായ രോഗിക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എം.സി.എച്ച് ട്രസ്റ്റ് ചെയര്‍മാന്‍ പി.അബ്ദുല്‍ മജീദ് പറഞ്ഞു. എം.സി.എച്ച് പ്രസിഡന്റ് സുബൈര്‍ ആയങ്കി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി മൊയ്തുട്ടി മൗലവി പദ്ധതി വിശദീകരിച്ചു. പനമരം പഞ്ചായത്ത് പ്രസിഡന്റ് ശിനോ പി.കെ, എം.സി.എച്ച് സുരക്ഷാ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ കടന്നോളി മുഹമ്മദ് (പ്രസിഡന്റ്, പാലിയേറ്റീവ് പനമരം), ബാലഗോപാലന്‍ (എം.സി.എച്ച് പേരാമ്പ്ര), മജീദ് പി.കെ കൈതക്കല്‍ (സെക്രട്ടറി, എം.സി.എച്ച് സുരാക്ഷാ ട്രസ്റ്റ്), സി.രവീന്ദ്രന്‍ (വൈസ് പ്രസിഡന്റ്, എം.സി.എച്ച് ജില്ലാകമ്മിറ്റി), ബിജു(സി.പി.എം), എടപ്പാറ നാസര്‍ (ഐ.യു.എം.എല്‍), കെ.മൊയ്തീന്‍ മാസ്റ്റര്‍ (സെക്രട്ടറി, മഹല്ല് കമ്മിറ്റി), കെ.പി അബ്ദുലത്തീഫ് (പ്രസിഡന്റ്, എം.സി.എച്ച് കോഴിക്കോട് ജില്ലാകമ്മിറ്റി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ ജനറല്‍ സെക്രട്ടറി ജംഷീദ് കിഴക്കയില്‍ സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം റഷീന സുബൈര്‍ നന്ദിയും പറഞ്ഞു.