സ്‌നേഹ സംഗമം നടത്തി

സ്‌നേഹ സംഗമം നടത്തി

കോഴിക്കോട്: ഈസ്റ്റര്‍, വിഷു, റംസാന്‍ ആഘോഷങ്ങളോടനുബന്ധിച്ച് ഇ.ആര്‍.എ (എരഞ്ഞിപ്പാലെ റെസിഡന്‍സ് അസോസിയേഷന്‍)
മെമ്പര്‍മാരുടെ കൂട്ടായ്മയില്‍ സ്‌നേഹ സംഗമം നടത്തി. നൂറിലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ പ്രസിഡന്റ് ആര്‍. വിനോദ് സിംഗ് ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ പട്ടേല്‍ താഴം മുഖ്യപ്രഭാഷണം നടത്തി. റസിഡന്‍സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ഭാഗ്യനാഥ്, ജനമൈത്രി പോലിസ് ഓഫിസര്‍ വിജേഷ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ രേഖ സി.പ്രകാശ് എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി സമദ് സ്വാഗതവും റിയാസ് നേരോത്ത് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *