വിഷുമഹോത്സവത്തിന് 14ന് കൊടിയേറും

വിഷുമഹോത്സവത്തിന് 14ന് കൊടിയേറും

തലശ്ശേരി: പുരാതനമായ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ വിഷുമഹോത്സവം ഏപ്രില്‍ 14 മുതല്‍ 21 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 14ന് രാത്രി: 8.30ന് കൊടിയേറ്റം, ഒമ്പത് മണിക്ക് തായമ്പക. 15ന് പുലര്‍ച്ചെ മൂന്ന് മണിക്ക് വിഷുക്കണി, സ്വാമി ദര്‍ശനം, വിഷു കൈനീട്ടം, രാവിലെ 7.30ന് കാഴ്ചശീവേലി, വൈകീട്ട് ആറ് മണിക്ക് പഞ്ചാരിമേളത്തോടെ ഉത്സവ എഴുന്നെള്ളത്ത്. 16ന് രാവിലെ കാഴ്ചശീവേലി, വൈകീട്ട് ആറ് മണിക്ക് ഉത്സവ എഴുന്നെള്ളത്ത്, രാത്രി 10.30ന് കഴകപ്പുരയില്‍ മോതിരം വച്ച് തൊഴല്‍. 17ന് രാവിലെ ഏഴ് മണിക്ക് കാഴ്ചശീവേലി, വൈകീട്ട് ആറ് മണിക്ക് ഉത്സവ എഴുന്നെള്ളത്ത്, രാത്രി 10.30ന് മോതിരം വച്ച് തൊഴല്‍. 18ന് രാവിലെ ഏഴ് മണിക്ക് ഉത്സവ എഴുന്നെള്ളത്ത്, 10.30ന് മോതിരം വച്ച് തൊഴല്‍, 19ന് രാവിലെ 6.30ന് കാഴ്ചശീവേലി, 11 മണി ഉത്സവബലി ദര്‍ശനം, നാണയ പറ പ്രധാനം, വൈകീട്ട് അഞ്ച് മണിക്ക് അടിയറവരവ് ഉത്സവ എഴുന്നെള്ളത്ത് രാത്രി 10.30ന് മോതിരം വച്ച് തൊഴല്‍, പുലര്‍ച്ചെ 2.30 വിളക്കിനെഴുന്നള്ളത്ത്, കളമെഴുത്തുംപാട്ടും.

20ന് രാവിലെ ഏഴ് മണിക്ക് പഞ്ചാരിമേളം, പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി, വൈകീട്ട് അഞ്ച് മണിക്ക് ഉത്സവ എഴുന്നെള്ളത്ത്, 10 മുതല്‍ മോതിരം വച്ച് തൊഴല്‍ രാത്രി 11.30ന് പള്ളിവേട്ട. 21ന് രാവിലെ ഏഴ് മണിക്ക് ഉഷ: ശീവേലി, ആറാട്ട് ഹോമം, ആറാട്ട് ബലി, 10 മണിക്ക് ക്ഷേത്രച്ചിറയാര്‍ ആറാട്ടിനെഴുന്നെള്ളിക്കല്‍, ആറാട്ട് പൂജ തിരിച്ചെഴുന്നള്ളത്ത്, കൊടിയിറക്കല്‍, 25 കലശാദിഷേകം, ക്ഷേത്രത്തിന്നകത്ത് ഭജന, ഉച്ചക്ക് ആറാട്ട് സദ്യ വൈകീട്ട് ആറ് മണിക്ക് കളമെഴുത്തം പാട്ടും. പ്രധാന നാളുകളില്‍ വെടിക്കെട്ടുമുണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ മാനേജിങ്ങ് ട്രസ്റ്റി ജയാനന്ദന്‍ , ട്രസ്റ്റി അജയകുമാര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ ദാമോധരന്‍, എന്‍.കെ.പ്രദീപ്കുമാര്‍, കെ.രാമചന്ദ്രന്‍ ,ശൈലേഷ്, സി.സുരേഷ് ബാബു, ടി.പി.രാമകൃഷ്ണന്‍, പി.ടി.രാമദാസ് സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *