തിരുവനന്തപുരം: സ്പീക്കറുടെ ഓഫിസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റതില്‍ തനിക്കെതിരേ നടത്തിയ വ്യക്തിഹത്യയ്‌ക്കെതിരേ എം.വി ഗോവിന്ദനും സച്ചിന്‍ ദേവ് എം.എല്‍.എക്കും രമ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ വക്കീല്‍ നോട്ടീസിന് മറുപടി കിട്ടിയില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കെ.കെ രമ എം.എല്‍.എ. സ്പീക്കര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ നടന്നത്. ഇങ്ങനെ ഒരു അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്നും നിയമ നടപടികളുമായി ഏതറ്റം വരെയും പോകുമെന്നും കെ.കെ രമ പറഞ്ഞു. ഇവരെ കൂടാതെ സി.പി.എം മുഖപത്രം ദേശാഭിമാനിക്കും രമ നോട്ടീസ് അയച്ചിട്ടുണ്ട്.
നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തില്ലെങ്കില്‍ ഒരു കോടി രൂപയുടെ മാനനഷ്ടകേസും ക്രിമിനല്‍ കേസും ഫയല്‍ ചെയ്യുമെന്ന് രമ വ്യക്തമാക്കി. എന്ത് സ്ത്രീപക്ഷമാണ് ഇവിടെ. ഒരു എം.എല്‍.എയുടെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരുടെ സ്ഥിതി എന്താണ്?. ഒരു പോസ്റ്റര്‍ ഒട്ടിച്ചാല്‍ കലാപാഹ്വാനത്തിന് കേസ് എടുക്കും. ഭരണപക്ഷത്ത് ഉള്ളവര്‍ക്ക് മാത്രമാണ് നീതി എന്നതാണ് ഇവിടത്തെ സ്ഥിതിയെന്നും അവര്‍ പറഞ്ഞു.