വയനാട്: രാഹുല്‍ഗാന്ധി എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി ഇന്ന് വയനാട്ടില്‍ എത്തും. പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പം ഉണ്ടാകും. രാഹുല്‍ വയനാട്ടില്‍ എത്തുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് റോഡ് ഷോ സംഘടിപ്പിക്കു. കല്‍പ്പറ്റയില്‍ പ്രവര്‍ത്തകരെ അണിനിരത്തി വൈകിട്ട് മൂന്നിന് സത്യമേവ ജയതേ എന്ന പേരിലാണ് റോഡ് ഷോ അവതരിപ്പിക്കുന്നത്. പാര്‍ട്ടി കൊടികള്‍ക്ക് പകരം ദേശീയപതാകയാണ് ഉപയോഗിക്കുക. റോഡ്ഷോയ്ക്ക് ശേഷം സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ പൊതുസമ്മേളനം നടക്കും. പ്രമുഖരായ സാംസ്‌കാരിക പ്രവര്‍ത്തകരും രാഹുലിന് പിന്തുണയറിയിച്ച് സമ്മേളനത്തിന് എത്തുമെന്നാണ് വിവരം.